ഗ്ലോബൽ കൺവൻഷൻ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു
.
കാപ്പാട്: ചേമഞ്ചേരി പഞ്ചായത്തിലെ പ്രവാസികളുടെ ചിരകാല അഭിലാഷമായ ഗ്ലോബൽ കൺവൻഷൻ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കെഎംസിസി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആതുര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവകാരുണ്യത്തിന്റെയും സ്നേഹത്തിൻ്റെ അടയാളമാണ് സ്നേഹത്തിൻ്റെ നിറകുടമാണ് കെഎംസിസി എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗ്ലോബൽ ചേമഞ്ചേരി കെഎംസിസി ചെയർമാൻ നാസിം പാണക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ചേമഞ്ചേരി കെഎംസിസിയുടെ സ്നേഹാദരം മുസ്ലിം സീനിയർ നേതാവ് പി.കെ.കെ ബാവക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെഎംസിസി ട്രഷറർ ലത്തീഫ് പുരയിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രോജക്ട് അവതരണം നടത്തി. ഗ്ലോബൽ കൺവെൻഷൻ സെൻ്റർ ഡയറക്ടർ ബോർഡ് ചെയർമാൻ ഹുസൈൻ കാച്ചിലോടി 9 വർഷത്തെ നാൾവഴികളിലൂടെ എന്ന റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഷെയർ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് തനിമ ശുക്കൂറിൽ നിന്ന് ഏറ്റുവാങ്ങി നിർവ്വഹിച്ചു. ഗ്ലോബൽ കൺവെൻഷൻ സെൻ്റർ ആദ്യ ബുക്കിങ്ങ് ഉദ്ഘാടനം കാപ്പാട് ഖാസി പി. കെ. മുഹമ്മദ് നൂറുദ്ദീൻ ഹൈത്തമി നിർവഹിച്ചു. മർഹൂം കെ മൂസ മാസ്റ്റരുടെ പേരിലുള്ള മാനവികത പുരസ്കാരം കാപ്പാട് ഐനുൽ ഹുദ യതീംഖാന പ്രസിഡണ്ട് എം അഹ്മദ് കോയ ഹാജിക്ക് മുസ്ലിം ലീഗ് സീനിയർ നേതാവ് പി.കെ കെ ബാവ നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ആദരം എഞ്ചിനീയർ മധു പൂക്കാടിന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ നിർവഹിച്ചു.

ഗ്ലോബൽ കൺവെൻഷൻ സെൻ്റർ വെബ് സൈറ്റ് ലോഞ്ചിങ്ങ് ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അനസ് കാപ്പാട് നിർവ്വഹിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി എന്ന ആശയം പ്രവൃത്തി പദത്തിൽ എത്തിച്ചതിനുള്ള ഹുസൈൻ കാച്ചിലോടിക്ക് പി. കെ കെ ബാവ ആദരവ് നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെഎംസിസി റമളാൻ റിലീഫ് ഫണ്ട് കൈമാറ്റം ഗ്ലോബൽ ചേമഞ്ചേരി കെഎംസിസി റിലീഫ് സബ് കമ്മിറ്റി ചെയർമാൻ ഷരീഫ് വളപ്പിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളത്തിന് കൈമാറി.



