KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയത് പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. വ്യാഴാഴ്ച പെരുമ്പാവൂർ പൊലീസ് പിടി കൂടിയ പ്രതിയുടെ ഫോണിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന ദൃശ്യങ്ങൾ കണ്ടെത്തിയത്. അടുത്ത ബന്ധുവായ നാലു വയസ്സുള്ള കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്.  

വ്യാഴാഴ്ചയാണ് പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 120 ഗ്രാം കഞ്ചാവുമായി പിടിയിലായ ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവിൻ്റെ ഉറവിടവും ലഹരി ഇടപാടുകാരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നതിനായി ഫോൺ പരിശോധിച്ചപ്പോഴാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

 

പീഡനം നടത്തിയ പ്രതി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അടുത്ത ബന്ധുവായ നാലു വയസ്സുള്ള കുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയതെന്ന് പ്രതി സമ്മതിച്ചു. ലഹരിക്ക് അടിമയാണ് പ്രതിയെന്നാണ് വിവരം. കഞ്ചാവ് കേസിന് പിന്നാലെ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസ് എടുത്ത പെരുമ്പാവൂർ പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Advertisements
Share news