KOYILANDY DIARY.COM

The Perfect News Portal

സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സമ്മർ ബമ്പർ ബിആർ 102 നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിൻ്റെ വില. SA, SB, SC, SD, SE, SG എന്നീ ആറ് സീരീസുകളിലായാണ് സമ്മർ ബമ്പർ ടിക്കറ്റ് വിപണിയിൽ എത്തിച്ചത്.

തിരുവനന്തപുരം ഖോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

Share news
error: Content is protected !!