KOYILANDY DIARY.COM

The Perfect News Portal

ആർ. സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചിച്ചു

പേരാമ്പ്ര : മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യവും, പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്ന ആർ. സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചിച്ചു. പേരാമ്പ്ര പ്രസ് ക്ലബ്ബിൻ്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും മാധ്യമ സാംസ്ക്കാരിക മേഖലക്ക് അളവറ്റ സംഭാവനകൾ ചെയ്ത ആർ സിയുടെ വിയോഗം പേരാമ്പ്രക്ക് തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.

പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ഇ.എം ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.പി. വിധു, ശശി കിഴക്കൻ പേരാമ്പ്ര, കെ.പി. ബാലകൃഷ്ണൻ മാസ്റ്റർ എൻ.കെ. കുഞ്ഞി മുഹമ്മദ്,  സി.കെ. ബാല കൃഷ്ണൻ, അനിൽ കുമാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

Share news