KOYILANDY DIARY.COM

The Perfect News Portal

നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് കിട്ടിയപ്പോൾ റിയാസിന് സന്തോഷം അടക്കാനായില്ല

കൊയിലാണ്ടി: നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് കിട്ടിയപ്പോൾ റിയാസിന് സന്തോഷം അടക്കാനായില്ല.. ജീവിതത്തിൽ ചിലപ്പോഴൊക്കെ ദൈവിക കരസ്പർശങ്ങൾ നമുക്കൊക്കെ കിട്ടാറുണ്ട്. അതിനൊരുദാഹരണമാണ് മീത്തലെ മനയിൽ റിയാസിന് ഇന്ന് കൊയിലാണ്ടിയിൽ വെച്ച് കിട്ടിയത്. പ്രവാസിയായ മേപ്പയൂർ സ്വദേശി റിയാസും ഭാര്യയും നാട്ടിലേക്കുള്ള യാത്രക്കിടയിൽ കൊയിലാണ്ടിയിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. അധികം വൈകാതെയാണ് കയ്യിൽ ഉണ്ടായിരുന്ന ബാഗ് കാണുന്നില്ല എന്ന് തിരിച്ചറിയുന്നത്.
ഉടനെ തന്നെ തിരിച്ച് ഭക്ഷണം കഴിച്ച ഹോട്ടലിലും അതിൻറെ പരിസരങ്ങളിലും റോഡുകളിലും ഒക്കെ അരിച്ചുപൊറുക്കെങ്കിലും നഷ്ടപ്പെട്ട ബാഗ് കണ്ടെത്താനായില്ല. സ്വർണ്ണവും അടുത്ത ആഴ്ച യാത്ര ചെയ്യേണ്ട സ്വന്തം പാസ്പോർട്ടും രണ്ടു മൊബൈൽ ഫോണും മറ്റു പല വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്ന ബാഗാണ് മിസ്സായത്. തൻ്റെ ജീവിതത്തിൻറെ വെള്ളിവെളിച്ചം കെട്ടുപോകുന്ന നിമിഷം.
രാവിന്റെ ഇരുട്ടിനേക്കാൾ തന്റെ ഭാവി ജീവിതത്തിൻ്റെ ഇരുട്ട് കണ്ണിലേക്ക് കയറുന്നതു പോലെ തോന്നിയ നിമിഷങ്ങൾ. ബാഗിനകത്തുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണിലേക്കും മാറിമാറി വിളിച്ചെങ്കിലും യാതൊരു മറുപടിയും കിട്ടുന്നുണ്ടായിരുന്നില്ല. കുറച്ചു നേരത്തെ പരിശ്രമത്തിനുശേഷം മറുതലക്കൽ ഫോൺ എടുത്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നിന്നാണ് ആ ഫോൺ എടുത്തപ്പോഴാണ് അവർക്ക് ശ്വാസം തിരിച്ച് കിട്ടിയത്.
ആ ബാഗ് റോഡിൽ നിന്ന് കളഞ്ഞു കിട്ടി അവിടെ ഏൽപ്പിച്ചത് കൊയിലാണ്ടി കൊല്ലം സ്വദേശിയും ഐ ഒപ്ടിക്കൽ ഉടമയുമായ തൈവളപ്പിൽ മുഫീദായിരുന്നു. ആശങ്കയിൽ നിന്ന് ആശ്വാസത്തിലേക്കും സന്തോഷത്തിന്റെ കണ്ണീരിലേക്കും വഴിമാറിയ നിമിഷങ്ങൾ..
Share news
error: Content is protected !!