KOYILANDY DIARY.COM

The Perfect News Portal

ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു

കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി  എന്ന വിഷയത്തെ അധികരിച്ച്  പ്രഭാഷണം നടത്തി കാലടി സർവ്വകലാശാല പ്രൊഫസർ ഡോ. അബ്ദുൾ നാസർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും കാപ്പാട് വികാസ് വായനശാലയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ കെ രമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. ഹേമന്ദ് കുമാർ, മേഖലാ സെക്രട്ടറി കെ മധു എന്നിവർ സംസാരിച്ചു. ജെ പി സജീവൻ സ്വാഗതവും രഹിൽ പി കെ നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!