KOYILANDY DIARY.COM

The Perfect News Portal

വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 150 കോടി കള്ളപ്പണത്തിന് മേല്‍ വി ഡി സതീശന്‍ അടയിരിക്കുകയാണ്. പി വി അന്‍വറിന്റെ ആരോപണം സതീശന്‍ ഇതുവരെ നിഷേധിച്ചില്ലെന്നും ഇ പി  പറഞ്ഞു.

വി ഡി സതീശന്‍ നിലവാരമില്ലാത്ത നേതാവാണ്. സ്ഥാനത്തിന് യോജിക്കാത്ത നിലയില്‍ കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്. തനിക്ക് രാജീവ് ചന്ദ്രശേഖറിനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വി ഡി സതീശന് മറുപടി നല്‍കി. തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ എല്ലാം സതീശന് എഴുതികൊടുക്കാം. 

കൈരളി ചാനലില്‍ മാത്രമേ തനിക്ക് ഷെയറുള്ളൂ. ഭാര്യയ്ക്ക് ബിസിനസ് ഉണ്ടെങ്കില്‍ അതും സതീശന് എഴുതികൊടുക്കാം. മുദ്രപ്പേപ്പറുമായി വന്നാല്‍ ഒപ്പിട്ട് നല്‍കാമെന്നും ജയരാജന്‍ പരിഹസിച്ചു.

Advertisements
Share news