KOYILANDY DIARY

The Perfect News Portal

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. 246 റണ്‍സിനാണ് ഇംഗ്ലണ്ടിനെ കൊഹ്ലിയും സംഘവും തകര്‍ത്തത്. 405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 158 റണ്‍സിന് പുറത്തായി. 34 റണ്‍സോടെ അജയ്യനായി നിന്ന ബെയര്‍സ്റ്റോ മാത്രമാണ് ഇംഗ്ലണ്ടിനായി ഇന്ന് ചെറുത്തു നിന്നത്. നാലാം ദിനം മികച്ച പ്രതിരോധത്തിലൂടെ ഇന്ത്യയെ കുഴക്കിയ ഇംഗ്ലണ്ട് നിരക്ക് പക്ഷേ കേവലം 83 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തു വിക്കറ്റുകളും നഷ്ടമായി.

ഇന്ത്യക്കായി അശ്വിനും പുതുമുഖ താരം ജയന്ത് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. സമിയും ജഡേജയും രണ്ട് വിക്കറ്റുകളും നേടി. വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 നു മുമ്പിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *