KOYILANDY DIARY

The Perfect News Portal

ഹ്യുണ്ടായിയുടെ പുതിയ പ്രീമിയം എസ്യുവി ട്യൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹ്യുണ്ടായിയുടെ പുതിയ പ്രീമിയം എസ്യുവി ട്യൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹി എക്സ്ഷോറൂം 18.99 ലക്ഷം പ്രാരംഭവിലയ്ക്കാണ് വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാന്റാഫേ, ക്രേറ്റ എന്നിവയ്ക്കുശേഷം ഹ്യുണ്ടായ് ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ എസ്യുവിയാണ് ട്യൂസോണ്‍. 2005ല്‍ ഇന്ത്യയിലെത്തിയ വാഹനം വിപണിയില്‍ പ്രാധാന്യം ലഭിക്കാത്തതിനെ തുടര്‍ന്ന് 2010ലായിരുന്നു പിന്‍വലിച്ചത്.

ആഗോളത്തലത്തില്‍ 45 ലക്ഷത്തോളം വിറ്റഴിക്കപ്പെട്ട ട്യൂസോണിന്റെ മൂന്നാം തലമുറയാണിപ്പോള്‍ ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്. പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ചിരിക്കുന്ന ട്യൂസോണിന് ഇത്തവണ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തില്‍ കൂടിയാണ് കമ്ബനി.

സാന്റാഫേയെ അനുസ്മരിപ്പിക്കും വിധം മികവുറ്റ ആകാരഭംഗിയോട് കൂടി എത്തിയ ട്യൂസോണിന് രണ്ട് ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്. 6,200ആര്‍പിഎംമില്‍ 153ബിഎച്ച്‌പിയും 4,000ആര്‍പിഎംമില്‍ 192എന്‍എം ടോര്‍ക്കുമാണ് 2.0ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷനെ കുറിച്ച്‌ പറയുകയാണെങ്കില്‍ മാനുവല്‍,ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പെട്രോള്‍ വേരിയന്റിലുള്ളത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള വേരിയന്റ് ലിറ്ററിന് 13.03 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റാകട്ടെ 12.95km/l എന്ന മൈലേജും ഉറപ്പ് വരുത്തുന്നു.

4,000ആര്‍പിഎംമില്‍ 182ബിഎച്ച്‌പിയും 2,720 ആര്‍പിഎംമില്‍ 400എന്‍എം ടോര്‍ക്കുമാണ് ട്യൂസോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 2.0ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്റെ കരുത്ത്. മാനുവല്‍ ഗിയര്‍ബോക്സുള്ള ഡീസല്‍ വേരിയന്റിന് 18.42 km/l മൈലേജും ഓട്ടോമറ്റിക് വേരിയന്റിന് 16.38സാ/ഹമൈലേജുമാണുള്ളത്. 1,850 എംഎം വീതിയും 4,475എംഎം നീളവും 1,660എംഎം ഉയരവുമാണ് ഈ പ്രീമിയം എസ്യുവിക്കുള്ളത്. എല്ലാ വേരിയന്റുകളിലും റൂഫ് റെയിലും ലഭ്യമാക്കിയിട്ടുണ്ടെന്നുള്ളതാണ് ഈ എസ്യുവിയുടെ മറ്റൊരു പ്രത്യേകത.

Advertisements

ട്യൂസോണിന്റെ മാനുവല്‍ പെട്രോള്‍ വേരിയന്റിന് 18.99ലക്ഷവും മാനുവല്‍ ഡീസല്‍ വേരിയന്റിന് 21.59 ലക്ഷവും 23.48 ലക്ഷവുമാണ് വില. പെട്രോള്‍ ഓട്ടോമാറ്റികിന് 21.79ലക്ഷവും ഡീസല്‍ ഓട്ടോമാറ്റികിന് 24.99ലക്ഷവുമാണ് ഡല്‍ഹി എക്സ്ഷോറും വില. ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സിആര്‍വി, ഫോഡ് എന്‍ഡവര്‍ എന്നിവരായിരിക്കും വിപണിയില്‍ ട്യൂസോണിന്റെ മുഖ്യ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *