KOYILANDY DIARY.COM

The Perfect News Portal

മൂന്നാറിൽ 12 വയസുകാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി

മൂന്നാർ: മൂന്നാറിൽ 12 വയസുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. 3 ദിവസം മുമ്പായിരുന്നു സംഭവം.

വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പൊക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Share news