KOYILANDY DIARY.COM

The Perfect News Portal

പുഞ്ച സബ്‌സിഡി വിതരണത്തിന്‌ 10 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: പുഞ്ചപ്പാടങ്ങളിലെ നെൽകൃഷിക്ക്‌ കർഷകർക്ക്‌ ലഭ്യമാക്കുന്ന പുഞ്ച സബ്‌സിഡി വിതരണത്തിന്‌ 10 കോടി രൂപകൂടി അനുവദിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്കാണ്‌ സബ്സിഡി വിതരണം. ബജറ്റിൽ നീക്കിവച്ച 15.78 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അധിക വകയിരുത്തൽ വഴിയാണ്‌ ഇപ്പോൾ കൂടുതൽ തുക നൽകുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Share news
error: Content is protected !!