KOYILANDY DIARY.COM

The Perfect News Portal

ബാലോത്സവം സംഘടിപ്പിച്ചു

ബാലോത്സവം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേപ്പയ്യൂർ, പബ്ലിക്ക് ലൈബ്രറി, കുടുംബശ്രീ എട്ടാം വാർഡ് എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ ബാലോത്സവം നടത്തി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് ആർ.വി.അബ്ദുള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി.എം.വിജയൻ, സ്നേഹ അമ്മാറത്ത് എന്നിവർ സംസാരിച്ചു. ടി.രാജൻ, ടി.എം. ഗിരീഷ് ബാബു, വി.എം നാരായണൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. എം.വിജയൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!