KOYILANDY DIARY.COM

The Perfect News Portal

വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട്: മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിൻ്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി കല്ലുവെട്ടുകുഴിയിൽ വീണ്‌ കിടക്കുന്നതായി കണ്ടെത്തിയത്.

ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആര്യയാണ് സഹോദരി.

Share news
error: Content is protected !!