KOYILANDY DIARY.COM

The Perfect News Portal

വിത്തുൽപ്പാദന കേന്ദ്രത്തിൽ കണിവെള്ളരിക്കൊയ്‌ത്ത്‌

പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരാമ്പ്രയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ഷീജ ശശി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം  സി എം ബാബു, അസിസ്റ്റന്റ്‌ കൃഷി ഓഫീസർ എം പി സജീവൻ എന്നിവർ സംസാരിച്ചു.

ഫാം സീനിയർ കൃഷി ഓഫീസർ പി പ്രകാശ് സ്വാഗതം പറഞ്ഞു. വിഷുക്കണിക്കായുള്ള പ്രത്യേക ഇനം വെള്ളരിയാണ് ഫാമിൽ കൃഷിചെയ്തത്. അര ഏക്കറിൽ ഒരു ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. കിലോയ്ക്ക് 50 രൂപ നിരക്കിൽ പേരാമ്പ്ര ഫാമിൽനിന്ന്‌ കണിവെള്ളരി ലഭിക്കും.

 

Share news
error: Content is protected !!