KOYILANDY DIARY

The Perfect News Portal

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ലെന്ന്‌ മുഖ്യമന്ത്രി

ആലപ്പുഴ: വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിർമ്മിച്ച 8 റോഡുകളും  ആലപ്പുഴ ടൗൺ റോഡ് നെറ്റ് വർക്കും ആലപ്പുഴ വൈഎംസിഎ ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക്‌ കഴിയില്ല. നമുക്ക്‌ പശ്‌ചാത്തലസൗകര്യവികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട്‌ മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ്‌ ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌.

കിഫ്‌ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ്‌ ഇപ്പോൾ ശ്രമം. കിഫ്‌ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി.  ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും  കിഫ്‌ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത്‌ കടത്തിന്റെ പരിധിയിലല്ല.

Advertisements