KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഓട്ടം പുനഃസ്ഥാപിക്കണം: കീഴൂർ കൂട്ടായ്മ

മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഓട്ടം പുനഃസ്ഥാപിക്കണം: കീഴൂർ കൂട്ടായ്മ. നിറയെ യാത്രക്കാരുമായി മേപ്പയ്യൂരിൽ നിന്നും കീഴൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ഓട്ടം നിലച്ചിട്ട് ഇപ്പോൾ മാസങ്ങളായി. ബസ്സിൻ്റെ ഓട്ടം പുനഃസ്ഥാപിക്കണമെന്ന് കീഴൂർ കൂട്ടായ്മ ജനറൽ ബോഡി യോഗത്തിൽ വെച്ച് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അതിരാവിലെ മെഡിക്കൽ കോളേജിലെത്തുന്ന ഈ ബസ്സ്  OP ടിക്കറ്റ് എടുക്കുന്നവർക്കും യാത്രാക്ലേശം അനുഭവിക്കുന്ന പള്ളിക്കര നിവാസികൾക്കും ഏറെ ആശ്വാസകരമായിരുന്നു. ഇത് സംബന്ധിച്ച നിവേദനം വകുപ്പ് മന്ത്രിക്ക് കൊടുക്കാനും ഒപ്പ് ശേഖരണം നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ കെ.സന്ദീപ് അധ്യക്ഷത വഹിച്ചു. ശ്രീശൻ കീഴൂർ, ഉണ്ണി മാധവം, മൂഴിക്കൽ ചന്ദ്രൻ,  ഓടാണ്ടിയിൽ വിനോദൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭാരവാഹികളായി കെ.സന്ദീപ് (പ്രസിഡണ്ട്),  ഓടാണ്ടിയിൽ വിനോദൻ (വൈസ് പ്രസിഡണ്ട്),  ഇ.ആനന്ദൻ (സെക്രട്ടറി), മൂഴിക്കൽ ചന്ദ്രൻ (ജോ: സെക്രട്ടറി), ഉണ്ണി മാധവം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news
error: Content is protected !!