KOYILANDY DIARY

The Perfect News Portal

ബിരുദമുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ജോലി ഇനി കയ്യെത്തും ദൂരത്ത്..

ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ നിങ്ങള്‍ സ്വപ്‌നം കാണുന്നത്. ഇതാണ് ഏറ്റവും വലിയ സുവര്‍ണാവസരം. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ബിരുദം അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ വിളിക്കുന്നു. കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ എസ് എസ് സി പുറത്തിറക്കിയിരിക്കുന്നത്. മേയ് മൂന്നിന് രാത്രി പതിനൊന്ന് മണിവരെ അപേക്ഷിക്കാവുന്നതാണ്.

വിവിധ വകുപ്പുകളിലായി ഏകദേശം 7,500 ഒഴിവുകള്‍ നികത്തുന്നതിനാണ് എസ്എസ്സി സിജിഎല്‍ പരീക്ഷ നടത്തുന്നത്. അണ്‍ റിസര്‍വ്ഡ് വിഭാഗങ്ങളില്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളും രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ അടയ്ക്കണം, അതേസമയം സ്ത്രീകളും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ്ഗം (എസ്ടി), വികലാംഗര്‍ (പിഡബ്ല്യുബിഡി), വിമുക്തഭടന്‍മാര്‍ (വികലാംഗര്‍) എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍.  ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി – ഏപ്രില്‍ 3 മുതല്‍ മെയ് 3 വരെ.

Advertisements

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും – മെയ് 3 (11 മണി വരെ). ഓണ്‍ലൈന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും സമയവും – മെയ് 4 (11 മണി വരെ). ഓഫ്ലൈന്‍ ചലാന്‍ എടുക്കുന്നതിനുള്ള അവസാന തീയതിയും സമയവും – മെയ് 4 (11 മണി വരെ). ചലാന്‍ മുഖേന പണമടയ്ക്കാനുള്ള അവസാന തീയതി (ബാങ്കിന്റെ പ്രവൃത്തി സമയങ്ങളില്‍) – മെയ് 5.