KOYILANDY DIARY.COM

The Perfect News Portal

ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍: കേളകം ഇരട്ടത്തോട് ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണ കെട്ടി വെള്ളം കെട്ടി നിർത്തിയിരുന്നിടത്ത് മകനെ ചുമലിലിരുത്തി വെള്ളത്തിലേക്കിറങ്ങിയ ലിജോ കാൽ തെറ്റി വീഴുകയായിരുന്നു.

തുടർന്ന് ചെളിയിലേക്ക് വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെട്ടു. കൂടെയുള്ള കുട്ടികൾ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി രണ്ടു പേരെയും കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇരിട്ടി എ.ജെ. ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു.പി. സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ത്ഥിയാണ് നെവിന്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിൻ്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

Share news
error: Content is protected !!