KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ജെ.സി.ഐ.യുടെ ഫസ്റ്റ് എയ്ഡ് ക്ലിനിക് ആരംഭിച്ചു 

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ജെ.സി.ഐ. കൊയിലാണ്ടിയുടെയും, സഹാനി ഹോസ്പിറ്റൽ നന്തിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലിനിക് ആരംഭിച്ചു.. ക്ഷേത്ര കമ്മറ്റി ചെയർമാൻ ബാലൻ നായർ ക്ലിനിക് ഉദ്ഘാടനം ചെയ്തു.
മാർച്ച് 31 വരെ ക്ലിനിക് പ്രവർത്തിക്കുന്നതാണെന്ന് പ്രോഗ്രാം ഡയറക്ടർ ഡോ അഖിൽ എസ് കുമാർ അറിയിച്ചു. സഹാനി ഹോസ്പിറ്റൽ ഓപ്പറേറ്റിംഗ് മാനേജർ കൃഷ്ണപ്രിയ, ഡോ വിജിൽ, വിസ്മയ, ജെ സി ഐ കൊയിലാണ്ടി പ്രസിഡണ്ട് സന്തോഷ്‌ നായർ, സെക്രട്ടറി അശ്വിൻ മനോജ്‌, അഡ്വ. പ്രവീൺ എന്നിവർ സംബന്ധിച്ചു.
Share news
error: Content is protected !!