KOYILANDY DIARY.COM

The Perfect News Portal

ഭക്തിഗാന സി.ഡി പ്രകാശനം ചെയ്തു

ഭക്തിഗാന സി.ഡി പ്രകാശനം ചെയ്തു. കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര ഭക്തിഗാന സി.ഡി യുടെ പ്രകാശനം കവി മേലൂർ വാസുദേവൻ ക്ഷേത്രം ഊരാളൻ മീത്തലെ വീട്ടിൽ ഉണ്ണി മാധവന് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രദീപ് കുമാർ ചേലിയയുടേതാണ് ഗാനരചന. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഇ.വി. വത്സൻ. ആലാപനം വൈഷ്ണവി. ഭാഷാശ്രീ മ്യൂസിക്കാണ് ഗാനം പുറത്തിറക്കിയത്.

സത്യചന്ദ്രൻ പൊയിൽക്കാവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മാധവൻ, ഇ.കെ. ഉണ്ണികൃഷ്ണൻ, പി. വേണുഗോപാലൻ നായർ, മധു.എം.ബി, കണ്ടലിൽ ശ്രീധരൻ, ഗൗരി അമ്മ, തങ്കം അമ്മ, മീനാക്ഷി അമ്മ, കുന്നത്ത് ഉണ്ണികൃഷ്ണൻ, ജയപ്രകാശ്, മനോജ്, വെള്ള്യാന്തോട് ഉണ്ണികൃഷ്ണൻ, സദൻ കൽപത്തൂർ തുടങ്ങിയവർ സംസാരിച്ചു.

Share news