KOYILANDY DIARY.COM

The Perfect News Portal

മാവൂർ കൽപ്പള്ളിയിലെ ബസ് അപകടം: ഒരാൾ മരിച്ചു

കോഴിക്കോട്: മാവൂർ കൽപ്പള്ളിയിലെ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്കൂട്ടർ യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. പത്തിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.

രാവിലെ 10 മണിയോടെ കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

Share news
error: Content is protected !!