KOYILANDY DIARY.COM

The Perfect News Portal

ഗുണ്ടകളെ പിടികൂടാൻ നിർദേശം: കൊയിലാണ്ടിയിൽ 11 പേരെ കസ്റ്റഡിയിലെടുത്തു

ഗുണ്ടകളെ പിടികൂടാൻ നിർദേശം കൊയിലാണ്ടിയിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. 2 പേർ റിമാണ്ടിൽ, ഗുണ്ടകളെയും, പിടികിട്ടാപുള്ളികളെയും പിടികൂടുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗുണ്ടകളെ പിടികൂടാൻ നിർദേശം നൽകിയത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 11 പേരെയാണ് കസ്റ്റഡിയിലെടുത്ത്. മറ്റ് ക്രിമിനൽ കേസുകൾ ഉള്ളതിനാലാണ് രണ്ടുപേരം റിമാണ്ട് ചെയ്തത്. റുറൽ എസ്.പി. കറുപ്പ സാമിയുടെ നിർദ്ദേശപ്രകാരം സി. ഐ. എൻ. സുനിൽകുമാറും, എസ്.ഐ. വിശ്വൻ പുതിയേടത്തിൻ്റെയും നേതൃത്വത്തിലായിരുന്നു ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!