KOYILANDY DIARY.COM

The Perfect News Portal

യുവജന ലൈബ്രറിയിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി യുവജന ലൈബ്രറിയിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

കഥകളിലൂടെയും, കവിതകളിലൂടെയും കഴിവ് തെളിയിച്ച പന്തലായനിയിലെ സാഹിത്യകാരന്മാരായ പ്രഭ അമ്പാടി, ഷെനി കൃഷ്ണ, ശിൽപ ബ്രിജേഷ്, വൃന്ദ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശശി കോട്ടിൽ, എം.വി. ബാലൻ, ശുഭ ടീച്ചർ ബ്രിജിത്ത്, രമേശൻ പി, അഞ്ജന കെ.വി, എം. സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ. കെ. അനീഷ് സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!