KOYILANDY DIARY.COM

The Perfect News Portal

കൊവോവാക്‌സിന് ഡി. സി. ജി. ഐ യുടെ അംഗീകാരം

കൊവോവാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി. സി. ജി. ഐ) യുടെ വിപണന അംഗീകാരം. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ സബ്ജക്റ്റ് എക്സ്പര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് അംഗീകാരം നൽകിയത്.

ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്‌സ് എടുക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് കൊവോവാക്‌സിന് വിപണി അംഗീകാരം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!