KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തിൽ നടക്കുന്ന ലോക പട്ടംപറത്തൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കൊയിലാണ്ടി സ്വദേശിയുടെ ടീം

കൊയിലാണ്ടി: ഗുജറാത്തിൽ നടക്കുന്ന ലോക പട്ടംപറത്തൽ ഫെസ്റ്റിവലിൽ കൊയിലാണ്ടി സ്വദേശിയുടെ ടീം പങ്കെടുക്കുന്നു. ഗുജറാത്ത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരമാണ് കേരളത്തിൽ നിന്നും കൊയിലാണ്ടി സ്വദേശി അഡ്വക്കറ്റ് ശ്രീജിത്ത് കുമാർ അരങ്ങാടത്തും ക്യാപ്റ്റൻ അനൂപ് നായർ, എസ്. ഭഗത് ജിത്ത്, എം. എസ്. ഭവദേവ് എന്നിവരടങ്ങുന്ന ഫോഴ്സ് ഇന്ത്യ ടീം പങ്കെടുക്കുന്നത്.

അഡ്വ. ശ്രീജിത്ത് കുമാർ അരങ്ങാടത്താണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോഴ്സ് ഇന്ത്യ അഡ്വഞ്ചർ ആൻഡ് എൻ്റർടെയ്‌ൻമെൻ്റ് ക്ലബ്ബിൻ്റെ സ്ഥാപകനും ചെയർമാനും. ജനറൽ സെക്രട്ടറി ഡൽഹിയിൽ നിന്നുള്ള ക്യാപ്റ്റൻ അനൂപ് നായരും.

ഫോഴ്സ് ഇന്ത്യ അഡ്വഞ്ചർ ആൻഡ് എൻ്റർടെയ്‌ൻമെൻ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കൈറ്റ് ടീമിൻ്റെ ഉദ്ഘാടനം ഗുജറാത്തിൽ നടന്നു. അഹമ്മദാബാദിൽ സബർമതി ഗാന്ധി ആശ്രമത്തിനോട് ചേർന്നുള്ള സിൽവർ ക്ലൗഡിലായിരുന്നു പരിപാടി. ഡെന്മാർക്കിൽ നിന്നുള്ള ലോകോത്തര പട്ടംപറത്തൽ വിദഗ്‌ധരായ മോർഗൻ, ക്രിസ്റ്റ്യൻ വൈക്കിങ്ങ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

 

Share news
error: Content is protected !!