KOYILANDY DIARY.COM

The Perfect News Portal

എ .ടി.എം. കവര്‍ച്ച ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാന്‍ എന്നയാളെയാള്‍ കൊല്ലപ്പെട്ട നിലയില്‍

കൊച്ചി: കൊച്ചിയില്‍ എടിഎം കവര്‍ച്ച ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാന്‍ എന്നയാളെയാള്‍ കൊല്ലപ്പെട്ട നിലയില്‍.  സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാള്‍ പിടിയിലായിട്ടുണ്ട്. എടിഎം കവര്‍ച്ചയിലെ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന മുഹമ്മദ് അന്‍സാര്‍ ഇസ്ലാമാണു പിടിയിലായത്.

കാക്കനാട് വാഴക്കാലയിലാണ് ആറിനു പുലര്‍ച്ചെ എടിഎം കവര്‍ച്ച ചെയ്യാന്‍ രണ്ടു പേര്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അന്‍സാര്‍ ഇസ്ലാമിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഇമ്രാനെകുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍ ഇമ്രാനെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ 01.25നായിരുന്നു സംഭവം. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍നിന്നു ലഭിച്ചിരുന്നു. എടിഎമ്മില്‍ മുഖം മറച്ചെത്തി കാമറയില്‍ പെയിന്റ് സ്പ്രേ ചെയ്തശേഷമായിരുന്നു കവര്‍ച്ചാശ്രമം. കാമറയില്‍ പെയിന്റ് സ്പ്രേ ചെയ്തതോടെ അത് പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് എടിഎമ്മിന്റെ മുന്‍വശമുള്ള ക്യാബിന്റെ ലോക്ക് ബ്ളേഡ്കൊണ്ട് അറുത്തുമാറ്റി പണം കവരാനായിരുന്നു ശ്രമം. എന്നാല്‍ ഇത് വിജയിക്കാതെ വന്നതോടെ പിന്തിരിയുകയായിരുന്നു.

Advertisements

ഇതെല്ലാം എടിഎമ്മിന്റെ മുന്‍വശത്തു സ്ഥാപിച്ചിട്ടുള്ള മറ്റൊരു കാമറ പകര്‍ത്തി. പക്ഷെ ഇവ യുവാക്കളെ തിരിച്ചറിയാന്‍ പാകത്തിലുള്ളതല്ലായിരുന്നു. വളരെ ദുര്‍ബലമായ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മികവ് വരുത്തിയശേഷമാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.

Share news