KOYILANDY DIARY.COM

The Perfect News Portal

അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു

അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. തൃശ്ശൂർ: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ച പെൺകുട്ടി ലോറി ഇടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍ പറമ്പില്‍ സുനിലിൻ്റെ മകള്‍ ശിവാനി (14) യാണ് മരിച്ചത്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനില്‍ ചികിത്സയിലാണ്.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി. സ്‌കൂളിലെ വാര്‍ഷികാഘോത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ നിന്ന് പോലീസ് പിടികൂടി. ലോറി ബൈക്കില്‍ ഇടിച്ചിട്ടില്ലെന്നും നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്നുമാണ് ഡ്രൈവര്‍ പോലീസിന്  മൊഴി നല്‍കി.

Share news
error: Content is protected !!