KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബി.ജെ.പി ധർണ്ണ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ വകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യെപ്പട്ട് ബി.ജെ.പി പ്രവർത്തകർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ മതിയായ ചികി\ത്സ ലഭിക്കാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും, സ്കാ നിംഗ് പ്രവർത്തനം നിലച്ചതായും, ചെറിയ ചികിത്സക്കു പോലും മെഡിക്കൽ കോളെജ് ആശുപത്രി യിലെക്ക് റഫർ ചെയ്യുകയാണെന്നും ബി..ജെ.പി. ആ രോപിച്ചു.
ധർണ്ണ മണ്ഡലം പ്രസിഡണ്ട് എസ്. ആർ .ജയ്കിഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം ട്രഷറർ  ഒ. മാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ.വി. നിതിൻ, മണ്ഡലം സെക്രട്ടറിയും കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർമാരായ കെ. കെ. വൈശാഖ് ,വി കെ സുധാകരൻ, പഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മൽ, സി. നിഷ, ടി.പി.  പ്രീജിത്ത് ടി.പി, ജിതേഷ് കാപ്പാട്, വി കെ ഷാജി,  മനോജ് കെ പി എൽ, വിനിൽ രാജ്, അമൽ ഷാജി വി.എം.,  അനൂപ് സി എം  എന്നിവർ സംസാരിച്ചു.
Share news