KOYILANDY DIARY.COM

The Perfect News Portal

ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു

കൊയിലാണ്ടി: ബാർ അസോസിയേഷന്റെയും, കോട്ടക്കൽ ആര്യവൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു. അഭിഭാഷകരുടെ ബി.പി. ചെക്ക് ചെയ്യാൻ, ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ ഉള്ള സംവിധാനമാണ് ഹെൽത്ത് കോർണർ, ജില്ല ജഡ്ജ് ടി.പി. അനിൽ  (പോക്സോ) ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ: പ്രശാന്ത് വാര്യർ ക്ലാസ്സെടുത്തു. ഡോക്ടർ രേഷ്മ വിനോദ് അഭിഭാഷകരെയും മറ്റുള്ളവരെയും പരിശോധിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. വി. സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻസിഫ് ആമിന കുട്ടി, അശോക് കുമാർ കെ. പ്രശോഭ് ജി എന്നിവർ സംസാരിച്ചു. അഡ്വ. ഉമേ ന്ദ്രൻ സ്വാഗതവും അഡ്വ. മഞ്ജുഷ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!