KOYILANDY DIARY.COM

The Perfect News Portal

“ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്”; വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

കൊയിലാണ്ടി : “ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്” വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ്‌ വധു. 29ന്‌ വടകര ലോകനാർക്കാവ്‌ ക്ഷേത്രത്തിലാണ്‌ വിവാഹം.

പ്രതിഭയ്‌ക്ക്‌ പ്ലസ്‌ വൺ വിദ്യാർഥിയായ മകളുണ്ട്‌. ലിനിയുടേതുൾപ്പെടെ മൂന്ന്‌ കുടുംബങ്ങളും ചേർന്നാണ്‌ വിവാഹം ഉറപ്പിച്ചത്‌. 2018 മെയ്‌ മാസം കോഴിക്കോട് പേരാമ്പ്ര നിപ്പാ വ്യാപനത്തിലാണ്‌ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിൽ നഴ്‌സായിരുന്ന ലിനി നിപ്പയോട് പൊരുതി മരിച്ചത്. മെയ്‌ 21ന്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ് ലിനി മരിച്ചത്. വിദേശത്തായിരുന്ന സജീഷ്‌ ലിനിയുടെ രോഗവാസ്ഥ അറിഞ്ഞ് നാട്ടിലെത്തിയിരുന്നു.


ലിനിയുടെ മരണ ശേഷം  മക്കളായ ഋതുൽ, സിദ്ധാർഥ്‌ എന്നിവർക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ്‌ താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന്‌ സർക്കാർ ജോലിയും നൽകിയിരുന്നു. ഇപ്പോൾ  പന്നിക്കോട്ടൂർ പിഎച്ച്‌സിയിൽ ക്ലർക്കാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!