KOYILANDY DIARY

The Perfect News Portal

സ്കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്

ആലപ്പുഴ: റിയൽമി 6 പ്രോ ചതിച്ചു. സ്കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പാൻ്റിൻ്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിച്ചതിനെ തുടര്‍ന്ന് അമലിൻ്റെ കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാൻ്റിൻ്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വര്‍ഷമായി ഉപയോഗിച്ച്‌ വന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *