KOYILANDY DIARY

The Perfect News Portal

ശൗര്യചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ ശ്രീജിത്തിൻ്റെ സ്മൃതി മണ്ഡപം സമർപ്പണം

കൊയിലാണ്ടി: ശൗര്യ ചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ സൈനികൻ സുബേദാർ നായിബ് എം.ശ്രീജിത്തിൻ്റെ സ്മൃതിമണ്ഡപം സമർപ്പിച്ചു. ജമ്മുകാശ്മീരിൽ പാക് ഭീകരവാദികളുമായി ഏറ്റുമുട്ടലിൽ ആണ് ശ്രീജിത്ത് രാജ്യത്തിനായി വീര്യമൃത്യു വരിച്ചത്. ചേമഞ്ചേരിയിലെ വീട്ടിൽ നിർമ്മിച്ച സ്മൃതി മണ്ഡപം എൻ.സി.സി. കോഴിക്കോട്. ബ്രിഗേഡിയർ കമാണ്ടർ ഇ.ഗോവിന്ദ് ആണ് സമർപ്പണം നടത്തിയത്. ദു:ഖം അലയടിക്കുമ്പോഴും ഒരു രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ മകനെ രാജ്യം അർഹിക്കുന്ന അംഗീകാരം നൽകി ആദരിച്ച സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. സമർപ്പണ ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.അജ്നഫ്, കോഴിക്കോട് സൈനിക കൂട്ടായ്മയിലെ നിരവധി അംഗങ്ങളും, ശ്രീജിത്തിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സുനിൽ തിരുവങ്ങൂർ, ശിവദാസ് ചേമഞ്ചേരി, അചുതൻ ചേമഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *