KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രിക്ക് ആശംസാ കാർഡ് അയച്ചു

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 – മത് ജൻമദിനാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ 20 ദിവസം നീണ്ടു നിൽക്കുന്ന സേവാ സമർപ്പൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടും, ഓക്ടോബർ 7 ന്  ഔദ്യോഗിക  ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്നതിൽ ആശംസകൾ അർപ്പിച്ചു കൊണ്ടും, ഭാരതത്തിൽ 5 കോടി കത്തുകൾ അയക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തല ഉദ്ഘാടനം ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 25 ന് മുൻപായി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലേയും ബി.ജെ.പി പ്രവർത്തകരും, അനുഭാവികളും, കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളും ഈ പരിപാടിയുടെ ഭാഗമാകും.
യോഗത്തിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം അധ്യക്ഷൻ എസ്സ് ആർ ജയികിഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.പി രാമചന്ദ്രൻ, കെ .പി മോഹനൻ മാസ്റ്റർ, കൊയിലാണ്ടി മുൻസിപ്പാലിറ്റി ഡിവിഷൻ 35-ാം വാർഡ് കൺസിലർ വൈശാഖ്, ജില്ല സേവാ സെൽ കൺവീനർ അമൽ ഷാജി, കെ.പി മനോജ്, വി.കെ രാമൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *