KOYILANDY DIARY

The Perfect News Portal

സാനിയ മിര്‍സ – ഹിന്‍ജിസ് സഖ്യത്തിന് ഖത്തര്‍ ഓപ്പണില്‍ തോല്‍വി

ദോഹ• തുടര്‍ച്ചയായ 42-ാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സാനിയ മിര്‍സ – ഹിന്‍ജിസ് സഖ്യത്തിന് ഖത്തര്‍ ഓപ്പണില്‍ തോല്‍വി. ലോക ഒന്നാം നമ്ബര്‍ സഖ്യമാണ് സാനിയുടേയും ഹിന്‍ജിസിന്റെയും. റഷ്യയുടെ എലന വെസിന – ധരിയ കസട്കിന സഖ്യത്തിനോട് 2-6, 6-4, 10-5 സെറ്റുകള്‍ക്കായിരുന്നു പരാജയം.

ഓസ്ട്രേലിയന്‍ ഓപ്പണ്‍, സിഡ്നി ഇന്റര്‍നാഷനല്‍ കിരീടം, സെന്റ് പീറ്റേഴ്സ്ബര്‍ഗ് ലേഡീസ് ട്രോഫി എന്നിങ്ങനെ തുടര്‍ച്ചയായി കിരീടങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന സാനിയ സഖ്യം ഇതുവരെ പന്ത്രണ്ട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ സഖ്യത്തിന് ഇതുവരെ ഖത്തര്‍ ഓപ്പണ്‍ വിജയിക്കാനായിട്ടില്ല.