KOYILANDY DIARY

The Perfect News Portal

കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട് > ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേമനിധി ആനുകൂല്യം സമയബന്ധിതമായി നല്‍കുക, പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുകയുടെ ചെക്ക് തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച് പോസ്റ്റോഫീസ് വഴി മണിയോര്‍ഡറായി വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സരോവരം പാര്‍ക്കിന് സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. സി.പി.ഐ. എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി വിശ്വന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കെഎസ്കെടിയു സംസ്ഥാനകമ്മിറ്റി അംഗം സി ബാലന്‍, ഇ രമേശ്ബാബു, പി ബാബുരാജ്, ആര്‍ പി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ സ്വാഗതം പറഞ്ഞു.