KOYILANDY DIARY.COM

The Perfect News Portal

ഒരേ ഫ്രെയിമില്‍ ഒരു മാറ്റവുമില്ലാതെ ഒരാള്‍ക്ക് തുടരാന്‍ കഴിയുന്നത്‌: വാപ്പിക്ക്‌ സ്‌നേഹാശംസയുമായി ദുല്‍ഖര്‍

മമ്മൂക്കയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിലാണ് മലയാളികള്‍. ഈ അവസരത്തില്‍ ആശംസയ്ക്കൊപ്പം ഹൃദയഹാരിയായ കുറിപ്പും ചിത്രവും ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. 

‘ഞാന്‍ തോറ്റു, എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമില്‍ ഒരു മാറ്റവുമില്ലാതെ ഒരാള്‍ക്ക് തുടരാന്‍ കഴിയുന്നത്‌? വാക്കുകള്‍ക്കതീതമായി, അനന്തമായി നിങ്ങളെ സ്നേഹിക്കുന്നു പ്പാ അനന്തതയോളം സ്നേഹിക്കുന്നു വാപ്പീയെന്ന് ദുല്‍ഖര്‍ കുറിച്ചു.. ഈ കുടുംബത്തി ലായിരിക്കുന്നതു കൊണ്ട്‌ എപ്പോഴും സന്തോഷവാനും അനുഗ്രഹീതനുമായിരിക്കുന്നു. ഒന്നിച്ചായിരിക്കുന്നതുകൊണ്ടു തന്നെ ഏറ്റവും ഭാഗ്യം ചെയ്‌ത കുടുംബമാണ് ഞങ്ങളുടേത്‌.

ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്ബോഴെല്ലാം അതെനിക്ക് ഓര്‍മ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിറകിലേക്ക്‌ തന്നെ നടക്കട്ടെ’. ഇന്നും ഏറ്റവും ലളിതനായ മനുഷ്യനാണ് വാപ്പിയെന്നും ദുല്‍ഖര്‍ കുറിക്കുന്നു’.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!