KOYILANDY DIARY

The Perfect News Portal

കോവാക്സിൻ കൊള്ളയടി: കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കോവാക്സിൻ സൗജന്യമായി വിതരണം ചെയ്യുക, മരുന്ന് വിറ്റ് കുത്തകകൾക്ക് കൊള്ള ലാഭം കൊയ്യാൻ ജനങ്ങളെ കുരുതി കൊടുക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം) കാപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. സമരം സിപിഐ(എം) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ സെക്രട്ടറി എം നൗഫൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, പി രാമകൃഷ്ണൻ, ശിവാനന്ദൻ ക്ലമൻസി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *