KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കോവിഡ് സെൻ്റർ (CFLTC) സജ്ജമാകുന്നു

കൊയിലാണ്ടി: നഗരസഭ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (CFLTC) സജ്ജമാകുന്നു. നഗരസഭയുടെ നേതൃത്തിൽ അമൃത സ്കൂളിലാണ് 150 കിടക്കകളുള്ള അത്യാധുനിക സൌകര്യങ്ങളോടെ FLTC ആരംഭിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരുന്നതായി നഗരസഭ ചെയർപേഴസൺ കെ. സുധ അറിയിച്ചു. കഴിഞ്ഞ വർഷം സെൻ്ററിൽ 100 കിടക്കകളായിരുന്നു ഒരുക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.

നഗരസഭ ആരോഗ്യ വിഭാഗത്തിന്റ നേതൃത്വത്തിൽ CFLTC സജ്ജീകരിക്കാനാവശ്യമായ അടിയന്തര പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉടൻ തന്നെ പൂർണ്ണ സജ്ജീകരണത്തോടു കൂടി CFLTC യുടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതരും നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *