KOYILANDY DIARY

The Perfect News Portal

90 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: കൂരാച്ചുണ്ട് കരിയാത്തും പാറയില്‍ മദ്യ വില്പനക്കിടയില്‍ 90 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. കൂരാച്ചുണ്ട് സ്വദേശി പ്രദീപ് കുമാര്‍ (39) ആണ് പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പ്രിവൻ്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രൻ്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്.

മദ്യ വില്പനക്കായ് ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. എക്‌സൈസ് ഇൻ്റെലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലിരുന്നു പരിശോധന. കോഴിക്കോട് നിന്ന് മദ്യം കൊണ്ട് വന്ന് കരിയാത്തും പാറ ഭാഗത്ത് വില്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വര്‍ഷങ്ങളായി ഇവിടെ വ്യാജമദ്യ വില്പന നടത്തി വരുന്നയാളാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

സിവില്‍ ഓഫീസര്‍മാരായ അജയ കുമാര്‍, ഗണേശ് കുമാര്‍, ഡ്രൈവര്‍ ദിനേശന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ബാലുശ്ശേരി റേഞ്ചിന് കൈമാറി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *