KOYILANDY DIARY

The Perfect News Portal

ഒരു ലക്ഷം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ

കൊയിലാണ്ടി: കീഴരിയൂരിൽ പണം വെച്ച്  ചീട്ടുകളി നടത്തിയ സംഘം കൊയിലാണ്ടി പോലീസിൻ്റെ പിടിയിലായി. 15 പേരെയാണ് 99800 രൂപ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. കീഴരിയൂർ പള്ളിക്കൽ മീത്തലിൽ ആൾതാമസമില്ലാത്ത വീട്ടിൽ കോവിഡ് വ്യാപനത്തിനടക്കം ഇടയാക്കും വിധമാണ് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പണമെറിഞ്ഞുള്ള ചീട്ടുകളി നടന്നു വന്നത്.

കൊയിലാണ്ടി സി.ഐ കെ.സി.സുഭാഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ് ഐ കെ.കെ. രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ എൻ. എം. സുനിൽ, എ, അഭിജിത്ത് ജി. പി, രജനീഷ് കെ, എ.എച്ച് വിശാഖ്,  കെ.വി, ഷിനോജ്, കെ. ഷംസു, കെ. സുരേഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *