KOYILANDY DIARY.COM

The Perfect News Portal

ദുബൈക്ക് പുതിയ പോലീസ് മേധാവി

ദുബൈ:ദുബൈക്ക് പുതിയ പോലീസ് മേധാവി. മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയാണ് പുതുതായി സ്ഥാനമേല്‍ക്കുന്നയാള്‍. ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബ്രിഗേഡിയര്‍ പദവിയില്‍ നിന്നും മേജര്‍ ജനറല്‍ പദവിയിലേയ്ക്ക് അല്‍ മറിയെ പ്രമോട്ട് ചെയ്തതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം.  നേരത്തേ ദുബൈ പോലീസിന്റെ പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അല്‍ മറി.

നവംബര്‍ 24ന് ദുബൈ പോലീസ് മേധാവിയായിരുന്ന ഖാമിസ് മത്തര്‍ അല്‍ മസീന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!