KOYILANDY DIARY

The Perfect News Portal

ലഹരിമരുന്ന് കൈവശം വെച്ച കേസിൽ 25 കാരന് 16 വർഷം തടവും പിഴയും

ലഹരിമരുന്ന് കൈവശം വെച്ച കേസിൽ 25 കാരന് 16 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. തൃശൂർ: എം. ഡി. എം. എ, എൽ. എസ്. ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിലാണ് കൊടുങ്ങല്ലൂർ പൊയ്യ സ്വദേശി അക്ഷയ്ക് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി. എൻ. വിനോദ് ശിക്ഷ വിധിച്ചത്.

2021 ഡിസംബർ 17 നായിരുന്നു കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നിന്ന്  മയക്കുമരുന്ന് കണ്ടെത്തിയത്. കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ​ഗ്രാം എം. ഡി. എം. എ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ​ഗ്രാം എൽ. എസ്‍. ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ​ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്.