KOYILANDY DIARY

The Perfect News Portal

24 മണിക്കൂർ സേവനമൊരുക്കി സേവാഭാരതി

കൊയിലാണ്ടി : കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാഹനങ്ങളും 24 മണിക്കൂർ സേവന പ്രവർത്തനത്തിലേക്ക് മാറ്റി സേവാഭാരതി. പരിപാടിയുടെ ഉദ്ഘാടനം ഡോ: ഇ സുകുമാരൻ നിർവ്വഹിച്ചു. ആംബുലൻസ് ഡ്രൈവർ പുരുഷോത്തമൻ താക്കോൽ ഏറ്റുവാങ്ങി
ലോക് ഡൌൺ കാലം വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ്  ചെയ്യാൻ പോകുന്നവർക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കി. അണു നശീകരണ യൂണിറ്റും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *