KOYILANDY DIARY

The Perfect News Portal

കടൽക്ഷോഭത്തിൽ പാലത്തിൻ്റെ കൈവരികൾ തകർന്നു

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കൽ തീരദേശ റോഡിലെ പാലത്തിൻ്റെ കൈവരികളും റോഡും കടൽക്ഷോഭത്തിൽ തകർന്നു. വിവരമറിഞ്ഞ ഉടൻ നിയുക്ത MLA ശ്രീമതി. കാനത്തിൽ ജമീല സ്ഥലം സന്ദർശിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് കൗൺസിലർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, മത്സ്യതൊഴിലാളി യൂണിയൻ (CITU) ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ, സാദിഖ്, റവന്യൂ, ഫയർ സർവ്വീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപകടനില മനസ്സിലാക്കി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *