KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി; തുവ്വക്കോട് :
നാടിൻ്റെ വികസന മുന്നേറ്റത്തിൽ പുതിയൊരു നാഴികക്കല്ലു കൂടി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ
തുവ്വക്കോട് ലക്ഷം വീട് കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.
മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ഗ്രാമപഞ്ചായത്തിൻ്റെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവയ്പ്.
തുവ്വക്കോട് പ്രദേശത്തെ
ഏറ്റവും പഴക്കം ചെന്നതും ജീർണ്ണാവസ്ഥയിലുമായിരുന്ന പൊതുകിണർ  പൂർണ്ണമായും മാറ്റിപ്പണിത്,
പമ്പ് സെറ്റും പൈപ്പ്ലൈനും സ്ഥാപിച്ച്  ലക്ഷം വീട്ടിലെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കാൻ
ഇതുവഴി സാധിച്ചു.
ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും ജില്ലാപഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയും അടക്കം മൊത്തം 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരം കാണുകയെന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ മഹത്തായ കാഴ്ചപ്പാടിലൂടെ തുവ്വക്കോട്
കുമ്മങ്കോട്മലയിലും താഴ്‌വരയിലും മാത്രമായി ഇതുവരെ
നാല് കുടിവെള്ള പദ്ധതികളാണ്
പൂർത്തീകരിക്കപ്പെട്ടത്.
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഒരു പൊതുകിണറും ഈ പ്രദേശത്ത് തന്നെ ഇന്നും ജലസമൃദ്ധമായി നിലകൊള്ളുന്നു.
സമാനതകളില്ലാത്ത ഈ വികസന കുതിപ്പിന് ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച ജനപ്രതിനിധികൾ,
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങി മുഴുവൻ പേർക്കും ഞങ്ങൾ തുവ്വക്കോട് ഗ്രാമവാസികളുടെ സ്നേഹാഭിവാദ്യങ്ങൾ
അർപ്പിക്കട്ടെ
കിണറിൻ്റെ ഉദ്ഘാടനം
ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീമതി സതി കിഴക്കയിലും, പൈപ്പ്ലൈൻ ഉദ്ഘാടനം
ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ
ശ്രീ.MP. ശിവാനന്ദനും നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സന്ധ്യ ഷിബു,
മുൻ വാർഡ് മെമ്പർ ഉണ്ണി തിയ്യക്കണ്ടി, രതീഷ് മലയിൽ, ആനന്ദൻ KK,  എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ
 MP ശിവാനന്ദൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശ്രീമതി ഷീലടീച്ചർ സ്വാഗതമാശംസിച്ചു. വാർഡ് സമിതി കൺവീനർ എം.പി.അശോകൻ നന്ദിരേഖപ്പെടുത്തി