KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ടി വി വിജയൻ അനുസ്മരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും നാടക നടനും CBCDA സംസ്ഥാന കമ്മറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി. വിജയന്റെ നാലാം അനുസ്മരണ ദിനം അദ്ദേഹത്തിൻറെ പയറ്റുവളപ്പിൽ വസതിയിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് തോറോത്ത് മുരളി അധ്യക്ഷനായ ചടങ്ങ് ഡിസിസി അധ്യക്ഷൻ  അഡ്വ.  പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും പ്രചോദനമായിരുന്ന നേതാവായിരുന്നു ടിവി വിജയൻ എന്ന് ഡിസിസി പ്രസിഡണ്ട് Adv. പ്രവീൺകുമാർ അനുസ്മരിച്ചു. തുടർന്ന് നടന്ന സ്മരണികയിൽ
കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, വി പി ഭാസ്കരൻ, രാജൻ കിണറ്റിൻകര, ചെറുവക്കാട് രാമൻ,
രാജേഷ് കീഴരിയൂർ, അഡ്വ. ഉമേന്ദ്രൻ, തൻഹീർ കൊല്ലം, സുമതി കൗൺസിലർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി നന്ദിയും പറഞ്ഞു.