KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ എമ്മച്ചം കണ്ടി റോഡ് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭാ അതിർത്തി പ്രദേശമായ എമ്മച്ചം കണ്ടി റോഡ് നാടിന് സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് റോഡ് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്. നഗരസഭയിലെ 33-ാം ഡിവിഷനിൽ നഗരസഭാ ഫണ്ടിൽ നിന്നും 9 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് എമ്മച്ചം കണ്ടി കോൺക്രീറ്റ് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ ഷീബാ സതീശൻ, ഇമ്പിച്ചി മമ്മു, പി.വി. രാജു, പി. പി. സുധീർ, കേളോത്ത് അശോകൻ, ശ്രീജിത്ത് ശ്രീകല, മനാഫ് എന്നിവർ സംസാരിച്ചു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കൗൺസിലർ മനോജ് പയറ്റുവളപ്പിലിനെ നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. മനോജ് പയറ്റുവളപ്പിൽ നന്ദി പറഞ്ഞു.