KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: നഗരസഭാ അതിർത്തിയിലെ എമ്മച്ചം കണ്ടി നിവാസികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു. നഗരസഭയിലെ 33-ാം ഡിവിഷനിൽ നഗരസഭയുടെ ഫണ്ടിൽ നിന്നും 9 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ എമ്മച്ചം കണ്ടികോൺക്രീറ്റ് റോഡ് നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

 

മുൻ കൗൺസിലർ ഷീബാ സതീശൻ, ഇമ്പിച്ചി മമ്മു, പി.വി.രാജു, പി.പി.സുധീർ, കേളോത്ത് അശോകൻ, ശ്രീജിത്ത് ശ്രീ കല, മനാഫ് എന്നിവർ സംസാരിച്ചു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കൗൺസിലർ മനോജ് പയറ്റുവളപ്പിലിനെ നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. മനോജ് പയറ്റുവളപ്പിൽ നന്ദി രേഖപ്പെടുത്തി.