ബാഫഖി തങ്ങൾ ദേശീയ സെമിനാർ 11ന് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ദേശീയ സെമിനാർ 11ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗിൻ്റെ വളർച്ചയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന്റെ പ്രയോക്താവും രാഷ്ട്രീയ തന്ത്രജ്ഞനുമായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ’ വിടപറഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. മുസ്‌ലിം ലീഗിൻ്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അനിർവചനീയമായ വ്യക്തിത്വത്തിൻ്റെ ഉടമയും പാർശ്വവൽക്കരിക്കപ്പെട്ട പിന്നോക്ക അധസ്ഥിത വിഭാഗത്തിൻ്റെ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും ചെയ്ത ബാഫഖിതങ്ങൾ രാഷ്ട്രിയ, മത, സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും കേരള നവോത്ഥാനത്തിനു സൃഷ്ടിപരമായി നേതൃത്വം നൽകിയ വ്യക്തിത്വവുമായിരുന്നു.
1934ൽ തലശ്ശേരിയിൽ നിന്നും ആരംഭിച്ച ചന്ദ്രികയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച ബാഫഖി തങ്ങളുടെ ഓർമ്മയ്ക്ക് ചന്ദ്രികയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ബാഫഖി തങ്ങളുടെ ജന്മനാടായ കൊയിലാണ്ടിയിൽ ഫെബ്രു 11ന് ഞായറാഴ്ച 10 മണി മുതൽ 4 മണി വരെ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ബാഫഖി തങ്ങൾ ദേശിയ സെമിനാർ സംഘടിപ്പിക്കുന്നത്.
Advertisements
കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബാഫഖി തങ്ങൾ പുനർവായന (അനുസ്മരണം) ‘മുന്നണി രാഷ്ട്രീയം കേരള മാതൃക’ ‘പുതിയ ഇന്ത്യയിലെ മാധ്യമ നൈതികത’ എന്നിങ്ങനെ 3 സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രമുഖ മാധ്യമ പ്രവർത്തകർനും എഴുത്തുകാരനുമായ രാം പുനിയാനി, ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, അഡ്വ: പി.എം എ സലാം പി.കെ.കെ. ബാവ, കെ. മുരളീധരൻ എം.പി. ഡോ എം. കെ. മുനീർ MLA, സി പി ജോൺ. സി സിഡീഖ് കാപ്പൻ സി പി സൈതലവി തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ മധ്യമ രംഗത്തെ പ്രമുഖർ സംസാരിക്കും.
പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളായ, എം സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുള്ള,സി പി ചെറിയമുഹമ്മദ്, ഷാഫി ചാലിയം, യു. സി രാമൻ തുടങ്ങിയവർ സംബന്ധിക്കും. ചരിത്രമുറങ്ങുന്ന കൊയിലാണ്ടിയെ പറ്റി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ബാഫഖി തങ്ങൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ പുറത്തിറക്കുന്ന പന്തലായനിയുടെ വർത്തമാനം എന്ന ചരിത്രസമാഹരണത്തിൻ്റെ ലോഗോ പ്രകാശനവും ചടങ്ങിൽ സാദിഖലി തങ്ങൾ നിർവ്വഹിക്കും
ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയ ആയിരത്തോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. സെമിനാർ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചനടക്കും, സെമിനാർ വിജയിപ്പിക്കാനുള്ള എല്ലാഒരുക്കങ്ങളും പൂർത്തിയതായി സംഘാടക സമിതി ചെയർമാൻ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ, ജനറൽ കൺവീനർ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ എന്നിവർ അറിയിച്ചു. പത്രസമ്മേളത്തിൽ സംഘാടക സമിതി ഭാരവാഹികളായ വി.പി. ഇബ്രാഹിം കുട്ടി സി ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ അലി കൊയിലാണ്ടി. കെ എം നജീബ്, എ അസീസ് മാസ്റ്റർ.
എന്നിവർ പങ്കെടുത്തു.