KOYILANDY DIARY

The Perfect News Portal

വടകര മുക്കാളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.

വടകര മുക്കാളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. തലശ്ശേരി കേറ്റംകുന്ന് പ്രണവം നിവാസിൽ ജയരാജൻ്റെ മകൻ ജുബിൻ (38), ന്യൂ മാഹി സ്വദേശി കളത്തിൽ ഹൌസിൽ രത്നാകരൻ്റെ മകൻ ഷിജിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഷിജിനെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന കാറിൽ എതിർ ഭാഗത്ത് നിന്ന് വന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

ജുബിൻ ആയിരുന്നുകാർ ഓടിച്ചത്. മുക്കാളിയിൽവെച്ച് രാവിലെ 7 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. രണ്ടുപേരുടെയും മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.